ആവശ്യമായ സാധനങ്ങള്‍ –
ചക്ക: 3 കപ്പ് (വിളഞ്ഞ പച്ച ചക്ക)
ഉപ്പ്: പാകത്തിന്
തേങ്ങ (തിരുമ്മിയത്) ,: 1 കപ്പ്
വെളുത്തുള്ളി : 7 – 8 അല്ലി
ജീരകം : അര സ്പൂണ്‍
മുളക് (കാന്താരി / വറ്റല്‍): 5
മഞ്ഞള്‍പ്പൊടി: അര സ്പൂണ്‍
ഉപ്പ് : പാകത്തിനു
മുളക് പൊടി : 2 സ്പൂണ്‍
കറിവേപ്പില: 1 തണ്ട്
തയ്യാറാക്കുന്ന വിധം –
നല്ല പച്ച ചക്കചുള ചെറിയ കഷണങ്ങള്‍ ആക്കുക .ഇത് ആവശ്യത്തിന് (3 കപ്പിന് 1 കപ്പ് വെള്ളം മതിയാകും ) വെള്ളവും തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് തട്ടി പൊത്തി അടച്ച് വേവിക്കുക .ചക്ക പാകത്തിന് വെന്തു കഴിഞ്ഞാല്‍ തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി ചേര്‍ക്കുക .ചക്ക വേവിച്ചത് തയ്യാര്‍ .(2-3 ചക്കകുരു കൂടി ചെറിയ കഷണങ്ങള്‍ ആക്കിയത് ചേര്‍ത്താല്‍ നല്ലതാണ് )
ഇത് ചൂടോടെ നെയ്യ് അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുഴച്ചു കഴിക്കാന്‍ നല്ല സ്വാദാണ്. കാന്താരി ചമ്മന്തി, മീന്‍ കറി, കോഴി കറി, പഴങ്കഞ്ഞി, അച്ചാര്‍, കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാന്‍ പറ്റിയ ആഹാരവിഭവമാണിത്.

































