പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അന്വേഷണം നടത്തി ആവശ്യമെങ്കിൽ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ബിജെപി എംപിയുടെ കത്ത്.
കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ ഡോക്ടറുടെ ബലാത്സംഗക്കൊലയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ബംഗാളിലെ പുരുലിയയിൽനിന്നുള്ള ലോക്സഭാ എംപിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജ്യോതിർമയ് സിംഗ് മഹതോ ഇഡി ഡയറക്ടർക്ക് കത്തുനൽകിയത്.
പ്രിൻസിപ്പലായിരിക്കെ സന്ദീപ് ഘോഷ് നടത്തിയ സാമ്പത്തിക ക്രമക്കേടുകളിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജ്യോതിർമയ് അഭിപ്രായപ്പെട്ടു. നിലവിൽ സിബിഐയും ഇഡിയും അന്വേഷിച്ചുവരുന്ന കേസാണിത്.
































