ഈയാഴ്ച ആദ്യം ഉപതിരഞ്ഞെടുപ്പ് നടന്ന 13 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ പൂർത്തിയായി. പത്ത് സീറ്റുകൾ നേടി ഭരണകക്ഷിയായ എൻഡിഎയെ പരാജയപ്പെടുത്തി പ്രതിപക്ഷമായ ഇന്ത്യാ മുന്നണി കരുത്ത് കാണിച്ചു. കഴിഞ്ഞ മാസം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാനാകാതെ പോയതിൻ്റെ ആഘാതം നേരിട്ട ബിജെപിക്ക് രണ്ട് നിയമസഭാ സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് തൂത്തുവാരി. നാല് സീറ്റുകളിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഹിമാചൽ പ്രദേശിൽ, മൂന്ന് സീറ്റുകളിൽ രണ്ടെണ്ണം കോൺഗ്രസ് പിടിച്ചെടുത്തു. മുഖ്യമന്ത്രി സുഖ്‌വീന്ദർ സുഖുവിൻ്റെ ഭാര്യ കമലേഷ് താക്കൂർ ഡെഹ്‌റയിൽ മികച്ച വിജയം നേടി. ഉത്തരാഖണ്ഡിൽ ബദരിനാഥ്, മംഗ്ലൂർ നിയമസഭാ സീറ്റുകൾ കോൺഗ്രസിന് പിടിച്ചെടുക്കാൻ കഴിഞ്ഞു. പഞ്ചാബിൽ ഭരിക്കുന്ന ആം ആദ്മി പാർട്ടി (എഎപി) ത്രികോണ മത്സരത്തിൽ ജലന്ധർ വെസ്റ്റ് മണ്ഡലം ഉറപ്പിച്ചു. തമിഴ്‌നാട്ടിൽ വിക്രവണ്ടി നിയമസഭാ മണ്ഡലം ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ഉറപ്പിച്ചു.
ശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, ബിഹാർ എന്നിവിടങ്ങളിലെ പ്രധാന മണ്ഡലങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിച്ചു.

































