തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിൽ ബുധനാഴ്ച ആദിവാസി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനെതിന് പിന്നാലെ വൻ പ്രതിഷേധം. നഗരത്തിൽ ഒട്ടേറെ അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. ജനക്കൂട്ടം കടകളും വീടുകളും കത്തിച്ചതോടെ ജൈനൂർ ടൗണിലാകെ പരിഭ്രാന്തി നിറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വൻ പോലീസ് സന്നാഹം പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.
45-കാരിയായ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവറെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്ത് 31-ന് യുവതിയെ വഴിയരികിൽ കിടന്നുറങ്ങുന്നതിനിടെയാണ് സംഭവമെന്ന് പോലീസ് പറുന്നു.
ആദ്യം സംഭവം ഹിറ്റ് ആൻ്റ് റൺ കേസാണെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിലെത്തിച്ച യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. സെപ്തംബർ ഒന്നിന് യുവതിയുടെ ഇളയ സഹോദരൻ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.
ഗോണ്ട് സമുദായത്തിൽപ്പെട്ട യുവതി സെപ്‌റ്റംബർ രണ്ടിന് ബോധം വീണ്ടെടുത്ത് തനിക്ക് നേരിട്ട ദുരനുഭവം പോലീസിനോട് വിവരിച്ചു.
ജോലിക്കായി പോയ ജെയ്‌നൂരിൽ നിന്ന് അമ്മയുടെ ഗ്രാമത്തിലേക്ക് നടക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. ജൈനൂരിൽ നിന്ന് ഷെയ്ഖ് മുഗ്ധം ഓടിച്ചിരുന്ന ഒരു ഓട്ടോയിൽ യുവതി കയറി. വഴിമധ്യേ ഡ്രൈവർ തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി യുവതി പറഞ്ഞു. അവൾ എതിർക്കുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തപ്പോൾ അയാൾ വടികൊണ്ട് അവളെ ആക്രമിക്കുകയായിരുന്നു.

































