മുഖ്യമന്ത്രി പിണറായി വിജയൻ കാലഹരണപ്പെട്ട നേതാവാണെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ. വിഴിഞ്ഞം തുറമുഖ ത്തിന്റെ ട്രയൽ റണ്ണിൻ്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ വിളിക്കേണ്ടതായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
സർക്കാരിന്റെ മര്യാദ ഇത്രമാത്രമാണ്. പ്രതിപക്ഷത്തെ ബഹുമാനിക്കേണ്ടേ. നല്ല മനസുണ്ടെങ്കിലേ ഇവരെയൊക്കെ വിളിക്കാൻ കഴിയുവെന്നും അദ്ദേഹം പ്രതികരിച്ചു.
ഉമ്മൻ ചാണ്ടിയുടെ പേരുപോലും പറയാതെ പോയത് മര്യാദകേടാണ്. മരണപ്പെട്ടുപോയ ആളുടെ പേര് പറയാൻ പോലും മനസില്ലാത്തവരാണെന്ന് സുധാകരൻ പറഞ്ഞു.

































