കോട്ടയം: ബിജെപിയിൽ ചേരുമെന്ന സിപിഎം പ്രചാരണത്തിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ. പിതാവിൻ്റെ കല്ലറയിൽ നിന്ന് ജയശ്രീറാം വിളി കേൾക്കുന്നതായി സിപിഎം പ്രചരിപ്പിക്കുകയാണെന്നും കല്ലറയെ പോലും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് ചാണ്ടി ഉമ്മനെതിരെയുള്ള ആക്രമണമല്ല. പിതാവി നോടുള്ള സിപിഎമ്മിൻ്റെ പകയാണ്. പിതാവിനെ വെറുതെവിടണമെന്നും തന്നെ ആക്രമിച്ചോളുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ജീവിച്ചിരുന്നപ്പോൾ അപവാദം പറഞ്ഞ് കൊല്ലാതെ കൊന്നെന്നും മരിച്ചിട്ടും അദ്ദേഹത്തെ ആക്ഷേപിക്കാൻ ശ്രമിക്കുന്ന സിപിഎം കേരളത്തോട് മാപ്പ് പറയണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
മക്കൾ ബിജെപിയിൽ പോയപ്പോൾ മുൻ മുഖ്യമന്ത്രിമാരായ കോൺഗ്രസ് നേതാക്കളെ അപമാനിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും കോൺഗ്രസ് അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് വിദുര ചിന്തയിൽ പോലും ബിജെപി എന്ന വിചാരം ഒരിക്കൽപോലും ഉണ്ടായിട്ടില്ലല്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

































