ജസ്റ്റിസ് എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിച്ചു ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആയ മണികുമാറിൻ്റെ നിയമന ഉത്തരവിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. രാജ്ഭവൻ ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു കാലാവധി പൂർത്തിയാക്കിയ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനു പകരമാണ് ജസ്റ്റിസ് മണികുമാറിൻ്റെ നിയമനം
നിയമന ശുപാർശയിൽ പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പെഴുതിയതിനാൽ ഗവർണർ ഫയൽ പിടിച്ചുവച്ചിരിക്കുകയായിരുന്നു. 2023 ഓഗസ്റ്റ് മാസത്തിലായിരുന്നു സർക്കാർ ഫയൽ രാജ്ഭവനു നൽകിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിയോജന കുറിപ്പോടെയാണു ശുപാർശ ഗവർണർക്ക് കൈമാറിയത് കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആണ് എസ്. മണികുമാർ. അദ്ദേഹം വിരമിച്ചപ്പോൾ മുഖ്യമന്ത്രി യാത്രയയപ്പ് സൽക്കാരം നൽകിയതു വിവാദമായിരുന്നു. സാധാരണ ചീഫ് ജസ്റ്റിസ് വിരമിക്കുമ്പോൾ ഫുൾകോർട്ട് റഫറൻസ് മാത്രമാണ് ഉണ്ടാകുക.































