എരഞ്ഞോളി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മുഖ്യമന്ത്രിയെ അവൻ എന്ന് വിശേഷിപ്പിച്ചാണ് സുധാകര ൻ സംസാരിച്ചത്.
മുഖ്യമന്ത്രി വിവരംകെട്ടവനാണ്. മുഖ്യമന്ത്രിക്ക് ആണത്തമുണ്ടോ. അവൻ വെട്ടിക്കൊന്ന ആളെത്ര, വെടിവച്ചുകൊന്ന ആൾ എത്രയെന്നും സുധാകരൻ ചോദിച്ചു. സ്‌കൂളിൽ പഠിക്കുന്ന കാലം മതൽ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ എന്ന് സുധാകരൻ പറഞ്ഞു.
































