ന്യൂഡൽഹി: 23-കാരൻ്റെ ചെറുകുടലിൽ നിന്ന് മൂന്ന് സെൻ്റീമീറ്റർ വലിപ്പമുള്ള ജീവനുള്ള പാറ്റയെ നീക്കം ചെയ്തു. വസന്ത് കുഞ്ചിലെ ഫോർട്ടിസ് ആശുപത്രിയിൽ നൂതന എൻഡോസ്കോപ്പിക് ടെക്നിക്കുകൾ കൊണ്ട് പാറ്റയെ നീക്കം ചെയ്തത്. 10 മിനിറ്റ് കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി വക്താവ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസഹനീയമായ വയറുവേദനയും ഭക്ഷണം ദഹിക്കുന്നതിൽ ബുദ്ധിമുട്ടും യുവാവിന് ഉണ്ടായിരുന്നതായി മെഡിക്കൽ സംഘത്തെ നയിച്ച ഗ്യാസ്ട്രോഎൻട്രോളജിയിലെ സീനിയർ കൺസൾട്ടൻറ് ശുഭം വാത്സ്യ അറിയിച്ചു.
അങ്ങനെയാണ് അപ്പർ ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ (ജിഐ) എൻഡോസ്കോപ്പി നടത്തി രോഗിയുടെ ചെറുകുടലിൽ ജീവനുള്ള പാറ്റയെ കണ്ടെത്തിയ തെന്നും അദ്ദേഹം പറഞ്ഞു.

































