വ്യത്യസ്ത കേസുകളിലായി ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ രണ്ടുപേരെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. 2000ല്‍ ചെങ്ങന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ പ്രതിയായ നൂറനാട് പാലമേല്‍ മുതുകാട്ടുകര നെടിയത്ത് വീട്ടിൽ നാസർ(ആട് നാസർ-50), 2011 ല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കെ എസ് ആർ ടി സി ബസ് കണ്ടക്ടറെ ഉപദ്രവിച്ച കേസിലെ പ്രതി തിരുവല്ല കടപ്ര ശശിഭവനത്തിൽ അജീഷ് കുമാർ(41) എന്നിവരെയാണ് പിടികൂടിയത്.
ഇരുവരും ജാമ്യത്തിലിറങ്ങിയ ശേഷം കോടതി നടപടികൾക്ക് വിധേയരാകാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
നാസറിനെ 2009 ലും ഷൈജുവിനെ 2016 ലും കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു.കോടതി നിരവധി തവണ അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഒളിവിലായിരുന്ന പ്രതികളെ കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല.
തുടർന്നാണ് കോടതി രണ്ടുപേരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിച്ചത്ചെങ്ങന്നൂർ എസ് എച്ച് ഒ ദേവരാജന്റെ നേതൃത്വത്തിൽ എസ് ഐമാരായ വിനോജ്, അനിലാ കുമാരി,ഗീതു, സി പി ഒമാരായ പ്രവീൺ, മസീഹ്,മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി.
































