ഇടുക്കി: കട്ടപ്പന-,, അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിലെ കണ്ണി കട്ടപ്പന സ്വദേശി പിടിയിൽ, കോട്ടയം.റെയിൽവേ സ്റ്റേഷനിൽ സെപ്റ്റംബർ പതിനൊന്നാം തീയതി റെയിൽവേ പോലീസിനെ കണ്ട് 6 കിലോ കഞ്ചാവ് മുങ്ങിയ കേസിലെ പ്രതി, , നാരങ്ങാവിളയിൽ വീട്ടിൽ രാഘവൻ മകൻ കണ്ണൻ എന്ന് വിളിക്കുന്ന അഭിലാഷിനെ ഒളിവിൽ കഴിഞ്ഞിരുന്ന മുളകര മേടുള്ള വീട്ടിൽ നിന്നും കട്ടപ്പന പോലീസിന്റെ സഹായത്തോടെ കോട്ടയം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ പതിനൊന്നാം തീയതി കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒരു കിലോ കഞ്ചാവുമായി കോഴിമല സ്വദേശി ആനക്കല്ലു ങ്കൽ, ലിൻസ് ജോസിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഭിലാഷ് ഒറീസയിൽ നിന്നും വാങ്ങിയകഞ്ചാവ് ആണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനാൽ അഭിലാഷിനെ കേസിൽ പ്രതിചേർക്കുകയായിരുന്നു. ലിൻസിനെ പോലീസ് പിടികൂടിയപ്പോൾ, ബാക്കിയുണ്ടായിരുന്ന കഞ്ചാവുമായി അഭിലാഷ് മുങ്ങുകയായിരുന്നു. മുൻപ് കട്ടപ്പന മാർക്കറ്റിലെ ലോഡിങ് തൊഴിലാളിയായിരുന്ന അഭിലാഷ് കട്ടപ്പന അമ്പല കവല സ്വദേശിയാണ്.































