കുറവിലങ്ങാട്:ഫ്രാൻസിസ്കൻ ടി.ഒ.ആർ സഭാംഗം ഫാ. ജോസഫ് ഫെർഡിനാന്റ് വാരപ്പടവിൽ (നെടിയേടത്ത് -93) നിര്യാതനായി. തുരുത്തിപ്പിള്ളി നീണ്ടൂർ ഇടവകാംഗമായ പരേതരായ ദേവസ്യ- മേരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പരേതനായ തോമസ്, കൊച്ചുത്രേസ്യാമ്മ, മാത്യു, മേരിക്കുട്ടി, താരാമ്മ, ജോസ്, കുഞ്ഞ്.
1962ൽ വൈദികപട്ടം സ്വീകരിച്ച ഫാ. ജോസഫ് ഫെർഡിനാന്റ് ബിഹാർ ഭഗൽപുർ രൂപതയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ ചർച്ച്, ഹോളി ക്രോസ് ചർച്ച് ഹരിമുറ, സെൻറ് ജോസഫ് ചർച്ച് ഘജഹ, സെൻറ് മേരീസ് ചർച്ച് ലീല, സെൻറ് ഫ്രാൻസിസ് ചർച്ച് പൊരിയഹെഡ്, സെൻറ് റീത്ത ചർച്ച് ദേക്കെത്ത, സെൻറ് ഫ്രാൻസിസ് ചർച്ച് ദേവഗർ, സേക്രഡ് ഹാർട്ട് ചർച്ച് ബാബുമഹാൽ എന്നിവിടങ്ങളിൽ വികാരിയായും മുംെബെയിൽ ഫ്രാൻസിസ്കൻ മിഷനറി ബ്രദേഴ്സിന്റെ(സി.എം.എസ്.എഫ്) ചാപ്ലിനായും സെൻറ് ജോൺസ് സെമിനാരി ഭഗവൽപുർ, സെൻറ് ഫ്രാൻസിസ് ആശ്രമം ഹഡ്മൂവ് വിനയസദൻ ഫത്തേപുർ, സേക്രഡ് ഹാർട്ട് നോവിഷ്യേറ്റ് ബാബുമഹാൽ, സെൻറ് ഫ്രാൻസിസ് അശ്രം മധുരവാട എന്നിവിടങ്ങളിൽ വൈദിക പരിശീലകനായും വളരെക്കാലം സേവനമനുഷ്ഠിച്ചു. ശ്രീലങ്കയിലും ബംഗ്ലാദേശിലും വളരെക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.






























