മാവേലിക്കര:കേരളപാണിനി എ.ആര്. രാജരാജവര്‍മ സ്മാരക ഭരണസമിതി പ്രസിഡന്റ് മാവേലിക്കര കോട്ടയ്ക്കകം ശ്രീപാദത്തില്‍ പ്രഫ. ആര്.ആര്.സി വര്‍മ (ആര്. രാമചന്ദ്രവര്‍മ -79) നിര്യാതനായി. ദേവസ്വം ബോര്‍ഡ് പരുമല പമ്പാ കോളജ് രസതന്ത്ര വിഭാഗം അധ്യക്ഷന്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമിതി അംഗം, സി.പി.എം മാവേലിക്കര ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗം, കേരള സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ മാവേലിക്കര സൊസൈറ്റി സെക്രട്ടറി, മാവേലിക്കര കഥകളി ആസ്വാദക സംഘം സെക്രട്ടറി, മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രവര്‍ത്തകനും ചെന്നിത്തല പള്ളിയോടത്തിന്റെ മുഖ്യ വഞ്ചിപ്പാട്ടുകാരനുമായിരുന്നു.ഭാര്യ: ശാന്താദേവി (റിട്ട. സംഗീതാധ്യാപിക, ഗവ. ഗേള്‍സ് എച്ച്.എസ്, മാവേലിക്കര). മക്കള്‍: കലാമണ്ഡലം ആര്. ശ്രീകാന്ത്, അഡ്വ. എസ്. ഉമ (പു.ക.സ ഏരിയ കമ്മിറ്റി അംഗം), അഡ്വ. ആര്. ശ്രീനാഥ് (പു.ക.സ ജില്ല കമ്മിറ്റി അംഗം). മരുമക്കള്‍: ധന്യ, രഞ്ജിത് വര്‍മ, സൂര്യ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.






























