പിറവം:പാമ്പ്ര കൈപ്പിള്ളിൽ ഡോ. കെ.പി. ജയശങ്കർ (58) നിര്യാതനായി. അരയങ്കാവിൽ ജാനകി മെമ്മോറിയൽ ഹോമിയോപ്പതിക് ക്ലിനിക് നടത്തിവരുകയായിരുന്നു. ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ മുൻ സംസ്ഥാന ട്രഷററായിരുന്നു. പിതാവ്: പരേതനായ കെ.കെ. പ്രഭാകരൻ. മാതാവ്: പരേതയായ പി.കെ. സരോജം. ഭാര്യ: ബീന. മക്കൾ: ജ്യോത്സന, പ്രഭുശങ്കർ, ജ്യോതിക. മരുമക്കൾ: രാജേഷ് (ഒമാൻ), പൂജ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.






























