മൂവാറ്റുപുഴ: വാഴക്കുളം പൈക്കാട്ട് ജോളി (68) നിര്യാതനായി. നാഷനൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്സ് (നന്മ) മുൻ ജില്ല പ്രസിഡൻറ്, വാഴക്കുളം മേഖല മുൻ പ്രസിഡന്റ്, രക്ഷാധികാരി, ജ്വാല കലാസാംസ്കാരികവേദി കമ്മിറ്റി അംഗം, മഞ്ഞള്ളൂർ പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷൻ, വാഴക്കുളം സഹകരണ ബാങ്ക് 751 ഭരണസമിതി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: കണ്ണൂർ പാമ്പയ്ക്കൽ കുടുംബാംഗം ആലീസ്. മകൾ: സിമി ജോർജ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.






























