ആലുവ: തോട്ടുമുഖം മഹിളാലയം സഹ്ലാ മൻസിലിൽ താമസിക്കുന്ന വടുതല പുതിയ മാളിയേക്കൽ പരേതനായ ചെറിക്കുഞ്ഞിക്കോയ തങ്ങളുടെ മകനും പരേതനായ ഏഴിമല ഇബ്രാഹീം ബുഖാരി തങ്ങളുടെ ജാമാതാവുമായ ജഅ്ഫർ സാദിഖ് തങ്ങൾ വടുതല (60) നിര്യാതനായി. ഭാര്യ: ആറ്റബീവി. മക്കൾ: സഹ്ലാ ബീവി, സുഹൈല ബീവി. മരുമകൻ: മുഹമ്മദ് സാഹിർ തങ്ങൾ എടച്ചേരി, നാദാപുരം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് വടുതല കാട്ടുപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.






























