പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് 16ാം വാർഡ് ചിറ്റേഴത്ത് തോമസ് ഔസേപ്പ് (91) നിര്യാതനായി. ഭാര്യ: വയലാർ കൊച്ചാക്കോവെളി കുടുംബാംഗം ഏലിയാമ്മ. മക്കൾ: മാമച്ചൻ (ചിറ്റേഴത്ത് ഫുഡ് ഇൻഡസ്ട്രീസ്, ഒറ്റപ്പുന്ന) ഒ.സി. വക്കച്ചൻ (ചെയർമാൻ, ആദരം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി), റാണി, മിനി. മരുമക്കൾ: റാണി, മേബി വർഗീസ് (അധ്യാപിക, ജി.എസ്.എം.എം.എച്ച്.എസ്.എസ്, എസ്.എൽ.പുരം), ബെന്നി കുരിശുംമൂട്ടിൽ (മുട്ടുചിറ), രാജു കുഴിവേലി (മണപ്പുറം). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പള്ളിപ്പുറം സെൻറ് മേരിസ് ഫൊറോന പള്ളി സെമിത്തേരിയിൽ.






























