കൊച്ചി: ആർ.എസ്.എസ് പ്രചാരകനും ജന്മഭൂമി പത്രത്തിന്റെ മുന്‍ മാനേജിങ് ഡയറക്ടറും മത്സ്യപ്രവര്‍ത്തക സംഘം മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായ ആനിക്കാട് കൊടിമറ്റത്ത് കെ. പുരുഷോത്തമന് (74) നിര്യാതനായി. കോട്ടയം ആനിക്കാട് കൊടിമറ്റത്ത് വീട്ടില്‍ വെങ്ങാലൂര്‍ കേശവന് നായരുടെയും പാര്‍വതിയമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ഓമന, ഗോപകുമാര്‍, വിനയകുമാര്‍, വിനോദ്കുമാര്‍ (സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി, കാസര്‍കോട്) ഗീതാകുമാരി, ഉഷാകുമാരി.






























