Sunday, July 12, 2026

കെ.ജെ. ജേക്കബ്‌ നിര്യാതനായി

കൊ​ച്ചി: സി.​പി.​എം എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി അം​ഗ​വും മു​തി​ർ​ന്ന ട്രേ​ഡ്‌ യൂ​നി​യ​ൻ നേ​താ​വു​മാ​യ ക​ലൂ​ർ കു​റ്റി​പ്പു​റ​ത്ത് വീ​ട്ടി​ൽ കെ.​ജെ. ജേ​ക്ക​ബ്‌ (77) നി​ര്യാ​ത​നാ​യി. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്‌ അം​ഗ​വും ഏ​റെ​ക്കാ​ലം എ​റ​ണാ​കു​ളം ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. ഹൃ​ദ്രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന്‌ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.40നാ​യി​രു​ന്നു അ​ന്ത്യം. ഹെ​ഡ്‌​ലോ​ഡ്‌ ആ​ൻ​ഡ്​ ജ​ന​റ​ൽ വ​ർ​ക്കേ​ഴ്‌​സ്‌ യൂ​നി​യ​ൻ (സി.​ഐ.​ടി.​യു) ജി​ല്ല പ്ര​സി​ഡ​ന്റാ​ണ്‌. സി.​ഐ.​ടി.​യു ജി​ല്ല പ്ര​സി​ഡ​ന്റ്‌, ബാം​ബൂ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ, കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. ദീ​ർ​ഘ​കാ​ലം എ​റ​ണാ​കു​ളം അ​ർ​ബ​ൻ കോ​ഓ​പ​റേ​റ്റി​വ്‌ ബാ​ങ്ക്‌ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്‌ അം​ഗ​മാ​യി​രു​ന്നു. പ​രേ​ത​രാ​യ കെ.​സി. ജോ​സ​ഫി​ന്റെ​യും റോ​സ​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​ണ്‌. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ബ്രൈ​നി റോ​സ് ജേ​ക്ക​ബ് (ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ്‌), അ​രു​ൺ ജേ​ക്ക​ബ് (എ​ൻ​ജി​നീ​യ​ർ, സിം​ഗ​പ്പൂ​ർ), അ​നു ജേ​ക്ക​ബ് (എ​ൻ​ജി​നീ​യ​ർ, ബി.​എ​സ്.​എ​ൻ.​എ​ൽ, മും​ബൈ). മ​രു​മ​ക്ക​ൾ: അ​ഭി​ലാ​ഷ് പി. ​ചെ​റി​യാ​ൻ (ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ്‌), ദീ​പ്തി ജോ​ൺ (സെ​ൻ​ട്ര​ൽ ബോ​ർ​ഡ്‌ ഓ​ഫ്‌ ഡ​യ​റ​ക്ട്‌ ടാ​ക്‌​സ​സ്‌, എ​റ​ണാ​കു​ളം), ഗാ​വി​ഷ് ജോ​ർ​ജ് (എ​ൻ​ജി​നീ​യ​ർ, മും​ബൈ). സ​ഹോ​ദ​രി: ഗ്രേ​സി ജോ​സി. മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു​വ​രെ ക​ലൂ​ർ ആ​സാ​ദ്‌ റോ​ഡ്‌ വൈ​ലോ​പ്പി​ള്ളി ലെ​യ്​​നി​ലെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്‌ വെ​ക്കും. തു​ട​ർ​ന്ന്‌ ക​തൃ​ക്ക​ട​വ് സെ​ന്റ്‌ ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്‌​ക​രി​ക്കും

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.