ചങ്ങനാശ്ശേരി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ, ചങ്ങനാശ്ശേരി ദേവമാത പ്രോവിൻസിലെ വെരൂച്ചിറ ശാന്തിസദൻ ഭവനാംഗം സിസ്റ്റർ റോസ് ആന്റോ എഫ്.സി.സി (77) നിര്യാതയായി.
പരേതരായ തോമസ്-റോസമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: തോമസ് ടി. മമ്പലം, സി. ലില്ലിയോസ എഫ്.സി.സി, ഈത്തമ്മ തോമസ്, റീത്താമ്മ തോമസ്, ഫിലോമിന തോമസ്, പരേതരായ ജോസഫ് ടി. മമ്പലം, ബേബിച്ചൻ, കോശിക്കുഞ്ഞ്, മേരിക്കുഞ്ഞ്, മേരിക്കുട്ടി തോമസ്, അഗസ്റ്റിൻ, ആൻസമ്മ ജയിംസ്, പയസ് ടി.
മമ്പലം, പ്രോവിൻഷ്യാൽ ഹൗസ്, കുറുമ്പനാടം, ബിഹാർ, ആറുമാനൂർ എന്നീ ഭവനങ്ങളിലും അസംപ്ഷൻ കോളജ് ഓഫിസിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കണ്ണാടി മമ്പലം കുടുംബാംഗമാണ്






























