അയ്മനം: സി.പി.എം ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയംഗവും വിവിധ ട്രേഡ് യുനിയനുകളുടെ ഭാരവാഹിയുമായ അയ്മനം ആതിര നിവാസിൽ എം. എസ്. സലിം കുമാർ ( 69) നിര്യാതനായി. സി.ഐ.ടി.യു ജില്ല കമ്മിറ്റിയംഗം, ഏരിയ സെക്രട്ടറി, ഏരിയ കമ്മിറ്റിയംഗം, ഏറ്റുമാനൂർ റേഞ്ച് ചെത്ത് തൊഴിലാളി യൂനിയൻ പ്രസിഡന്റ്, സി.പി.എം അയ്മനം ലോക്കൽ സെക്രട്ടറി,അയ്മനം പഞ്ചായത്തംഗം, കോട്ടയം ടെക്സ്റ്റൈൽ സ്റ്റാഫ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. വൈക്കം വിശ്വൻ, മന്ത്രി വി .എൻ. വാസവൻ, സി.പി.എം ജില്ല സെക്രട്ടറി എ. വി. റസ്സൽ എന്നിവർ അനുശോചിച്ചു. ഭാര്യ: ഉഷ. മകൾ: ആതിര. മരുമകൻ: മനീഷ്. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന്.






























