ആലുവ:സൂപ്പർ സ്റ്റൈൽ ഫുട്വെയർ , റോസ് ബ്യൂട്ടിസ് സ്ഥാപനങ്ങളുടെ ഉടമ സക്കീർ ഹുസൈൻ (54 ) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കിഴക്കെ വെളിയത്തുനാട് മില്ലുപടി കാരായിക്കുടത്ത് പരേതനായ മുഹമ്മദിന്റെ മകനാണ്. കരുമാല്ലൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗമായിരുന്നു. സി.പി.ഐ കരുമാലൂർ ലോക്കൽ കമ്മിറ്റി മെമ്പറാണ്. മാതാവ് : പരേതയായ നഫീസ (എടവനക്കാട് കുരുടൻപറമ്പ് കുടുംബാംഗം).
ഭാര്യ: കുഞ്ഞുണ്ണിക്കര കടവത്ത് വീട്ടിൽ പരേതനായ സെയ്താലി മാസ്റ്ററുടെ മകൾ സൗദ. മക്കൾ: ഫാത്തിമ , സാദിയ , ഐഷ (പറവൂർ പീസ് സ്കൂൾ ആറാം ക്ലാസ്സ് വിദ്യാഥിനി ). മരുമകൻ ഷാൻ (മതിലകം). സഹോദരങ്ങൾ : കെ.എം. ജാഫർ ( മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം), അബ്ദുൽ സലീം (ബിസ്നസ്), നിസാർ (ബിസിനസ്).






























