തൃപ്പൂണിത്തുറ: പുതിയകാവ് സെന്റ് ഫ്രാൻസിസ് എൽ.പി.സ്കൂൾ റിട്ട. എച്ച്.എം. പുതിയകാവ് ചെറുപുനത്തിൽ പരേതനായ സി.എസ്. ജോസഫിന്റെ ഭാര്യ പി.എ.റോസ (റോസ ജോസഫ്-84) നിര്യാതയായി. ഇടപ്പള്ളി പരവര കുടുംബാംഗമാണ്. മക്കൾ: ജിജി, ജിനി, ജിബി, ജയറാണി, ജാനി. മരുമക്കൾ: ബീന, ജോർജ്, ടീന, ജോജി, ഷിബു. സംസ്കാരം ശനിയാഴ്ച വൈകിട്ട് നാലിന് പുതിയകാവ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.






























