Sunday, July 12, 2026

റഹീം പൂവാട്ടുപറമ്പ് (60)

കോ​ഴി​ക്കോ​ട്:പ​ത്ര​പ്ര​വ​ർ​ത്ത​ക​നും സി​നി​മ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ റ​ഹീം പൂ​വാ​ട്ടു​പ​റ​മ്പ് (60) നി​ര്യാ​ത​നാ​യി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ചെ​റൂ​പ്പ​യി​ലെ വീ​ട്ടി​ൽ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​ന്ത്യം സം​ഭ​വി​ച്ചു. അ​ൽ അ​മീ​ൻ, കേ​ര​ള ടൈം​സ് പ​ത്ര​ങ്ങ​ളി​ൽ ഏ​റെ​ക്കാ​ലം ലേ​ഖ​ക​നാ​യി​രു​ന്നു. ഇ. ​മൊ​യ്തു മൗ​ല​വി​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യ റ​ഹീം അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹാ​യി​യു​മാ​യി​രു​ന്നു. കേ​ര​ള ടൈം​സ് വി​ട്ട​തോ​ടെ സി​നി​മ രം​ഗ​ത്ത് എ​ത്തി.

സി​നി​മ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ എ​ഴു​തി​യ റ​ഹീം പൂ​വാ​ട്ടു​പ​റ​മ്പ് ക്ര​മേ​ണ ക​ഥാ​കൃ​ത്തും പി.​ആ​ർ.​ഒ​യും പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​മാ​യി. മ​ല​യാ​ള സി​നി​മ​യു​ടെ ‘പു​ന്നാ​ര​നാ​ട്’ എ​ന്ന മ്യൂ​സി​ക്ക​ൽ വി​ഡി​യോ ആ​ൽ​ബ​ത്തി​ന്റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചു. വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്കു വേ​ണ്ടി നി​ര​വ​ധി താ​രോ​ത്സ​വ​ങ്ങ​ളും സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. പ്രേം​ന​സീ​ർ അ​നു​സ്മ​ര​ണ സ​മി​തി​യു​ടെ സം​ഘാ​ട​ക​നും വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ സം​ഘാ​ട​ക​നു​മാ​യി​രു​ന്നു. സീ​നി​യ​ർ ജേ​ണ​ലി​സ്റ്റ് പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്ത് ക​ഴി​വു​തെ​ളി​യി​ച്ച​വ​ർ​ക്ക് ‘അ​ക്ഷ​രം പു​ര​സ്കാ​രം’ ഏ​ർ​പ്പെ​ടു​ത്തി ആ​ദ​രി​ച്ചു. ടൗ​ൺ​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വെ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ നാ​നാ​തു​റ​ക​ളി​ലു​മു​ള്ള​വ​ർ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. മൃ​ത​ശ​രീ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കൈ​മാ​റി. ഭാ​ര്യ: റീ​ന. മ​ക്ക​ൾ: ഡോ. ​പ്രി​യ​ങ്ക (അ​ധ്യാ​പി​ക, അ​ങ്ക​മാ​ലി മോ​ണി​ങ് സ്റ്റാ​ർ കോ​ള​ജ്), രാ​ഹു​ൽ റ​ഹീം (സ​ബ് എ​ഡി​റ്റ​ർ, സു​പ്ര​ഭാ​തം). മ​രു​മ​ക​ൻ: നി​ധി​ൻ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.