മലപ്പുറം:മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സി.പി.എം നേതാവുമായ പാലോളി കുഞ്ഞിമുഹമ്മദ് (76) നിര്യാതനായി. ദീര്‍ഘകാലം ‘ദേശാഭിമാനി’യുടെ മലപ്പുറം ബ്യൂറോ ചീഫായിരുന്ന അദ്ദേഹം മലപ്പുറം പ്രസ് ക്ലബിന്റെ സ്ഥാപക അംഗങ്ങളിൽ പ്രമുഖനായിരുന്നു.
ആറു തവണ പ്രസ് ക്ലബ് പ്രസിഡന്റും ഏഴു തവണ സെക്രട്ടറിയുമായിരുന്നു. സീനിയർ ജേണലിസ്റ്റ് ഫോറം കേരള മലപ്പുറം ജില്ല പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, തിരൂര്‍ തുഞ്ചൻ സ്മാരക മാനേജിങ് കമ്മിറ്റി അംഗം തുടങ്ങിയ പദവികളും വഹിച്ചു. മൂന്നു തവണ മലപ്പുറം നഗരസഭ കൗൺസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭ പ്രതിപക്ഷനേതാവ്, സ്പെഷല്‍ കൗണ്‍സിലര്‍, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് എന്നീ നിലകളിലും പ്രവർത്തിച്ചു. ദീര്‍ഘകാലം സി.പി.എം മലപ്പുറം ഏരിയ സെക്രട്ടറിയായിരുന്നു






























