അങ്കമാലി:തുറവൂർ ഉതുപ്പുകവല പൈനാടത്ത് വീട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി. മരങ്ങാടം മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ് (ഇറ്റലി), എൽസി, ട്രീസ, മേരി, റോസി (റിട്ട.ടീച്ചർ, സെന്റ് അഗസ്റ്റിൻ യു.പി സ്കൂൾ), ഫാ. ദേവസി പൈനാടത്ത് (പ്രിൻസിപ്പൽ, രോഗഷനിസ്റ്റ് അക്കാദമി, ആലുവ), വർഗീസ് (ഇറ്റലി). മരുമക്കൾ: ജാൻസി (ഇറ്റലി), ഡേവിസ്, ആന്റു, ബേബി (കൂവപ്പടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി), ഡിക്സി (ഇറ്റലി). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.






























