കോട്ടയം:മുതിർന്ന മാധ്യമപ്രവർത്തകനും കോട്ടയം പ്രസ്ക്ലബ് മുൻ പ്രസിഡന്റുമായ മണർകാട് മാത്യു (89) നിര്യാതനായി. 43 വർഷം മലയാള മനോരമയിൽ മാധ്യമപ്രവർത്തകനായിരുന്നു. മനോരമ വാരാന്ത്യപ്പതിപ്പിന്റെ ചുമതല വഹിച്ചശേഷം 1980ൽ എഡിറ്റർ ഇൻ ചാർജായി. വനിത ദ്വൈവാരിക മുൻ എഡിറ്റർ ഇൻ ചാർജായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആർപ്പൂക്കര തെക്കേതട്ടിൽ കുടുംബാംഗം സൂസി മാത്യു.
മക്കൾ: സജീവ് മാത്യു (മാനേജിങ് പാർട്ണർ, പാടത്ത് അഗ്രിഗേറ്റ്സ്), റെയ് മോൾ സെഫി (കുവൈത്ത്), ആഷ്ലി മാത്യു (സെന്റ് തോമസ് ഹൈസ്കൂൾ, തോട്ടക്കാട്). മരുമക്കൾ: മെറിൻ പോൾ (പ്രിൻസിപ്പൽ, ബഡി ഇന്റർനാഷനൽ സ്കൂൾ, ഹിമാചൽ), സെഫി അലക്സ് (പുത്തനങ്ങാടി), പരേതനായ അജി മാത്യു (തോട്ടക്കാട്). മൃതദേഹം മണർകാട് സെന്റ് മേരീസ് ആശുപത്രി മോർച്ചറിയിൽ.
മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മണർകാട് കുന്നേൽ തറവാട് വീട്ടിൽ കൊണ്ടുവരും. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.






























