മുഹമ്മ: കെ.എസ്.ഇ.ബി മുഹമ്മ സെക്ഷൻ ഓഫീസിലെ സബ് എൻജിനീയർ, പഞ്ചായത്ത് ഒമ്പതാം വാർഡ് ചെറുകുന്നേൽ (ബിജു നിവാസ്) ബിജു സി. ജോസഫ്(55) നിര്യാതനായി. പിതാവ്: സി.ജെ. ജോസഫ് (റിട്ട. പ്രഥമാധ്യാപകൻ, കുടവെച്ചുർ സ്കൂൾ). മാതാവ്:കെ.ജെ. റേച്ചൽ (തങ്കമ്മ, റിട്ട. പ്രഥമാധ്യാപിക, മുഹമ്മ സി.എം.എസ് എൽ.പി സ്കൂൾ). ഭാര്യ: മിനി (ക്ലർക്ക്, മുഹമ്മ സി.എച്ച്.സി). മകൻ: എബിൻ ബിജു ജോസഫ്. സഹോദരൻ: ബിനോയ് സി.ജോസഫ് (അധ്യാപകൻ, കലവൂർ ഗവ.ഹൈസ്കൂൾ).സംസ്കാരം ബുധനാഴ്ച രാവിലെ10ന് മുഹമ്മ സെന്റ് മാത്യൂസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.






























