കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതാംഗം ഫാ. ജോസഫ് പുതുശേരി (87) നിര്യാതനായി. തുറവൂർ നോർത്ത്, മഞ്ഞപ്ര പള്ളികളിൽ സഹവികാരിയായും മേയ്ക്കാട്, ചെങ്ങമനാട്, കരയാംപറമ്പ്, വാതക്കാട്, വടയാർ, കണ്ടനാട്, കിടങ്ങൂർ, കൊതവറ, വല്ലം, ആലങ്ങാട്, ചക്കരക്കടവ് എന്നിവിടങ്ങളിൽ വികാരിയായും വല്ലകം പള്ളിയിൽ പ്രീസ്റ്റ് ഇൻ ചാർജ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മറ്റൂർ പുതുശേരി പരേതരായ ഔസേഫിന്റെയും ഏലീശ്വയുടെയും മകനാണ്. സഹോദരങ്ങൾ: സെലിൻ, സിസ്റ്റർ ബെർട്ടില്ല, റോസി, ഫാ. വർഗീസ് പുതുശേരി, തോമസ്.






























