കോതമംഗലം: പ്രമുഖ പ്ലാന്ററും പോപുലർ ദേശീയ കാർ റാലിയിൽ മൂന്നുതവണ ജേതാവുമായിരുന്ന പോത്താനിക്കാട്ട് (ഉണ്ണൂപ്പാട്ട്) ജോർജ് ആന്റണി (69) നിര്യാതനായി. മൂന്നാർ ജോൺസൺ പ്ലാന്റേഷൻ ഉടമയായിരുന്ന ഇദ്ദേഹം 1999ൽ കാർഡമത്തിന്റെ ബെസ്റ്റ് പ്ലാൻറർ അവാർഡ് നേടിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായി കാർ റാലി സംഘടിപ്പിച്ചപ്പോൾ ഇരട്ട സഹോദരനായ ജോസഫിനോടൊപ്പം ആദ്യ ജേതാവായി. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന കാർ റാലികളിൽ ടീം ടോപ് സീഡ് ഡ്രൈവറായിരുന്നു. ഹിമാലയൻ കാർ റാലിയിലും പങ്കെടുത്തിട്ടുണ്ട്.ഭാര്യ: പാലാ കയ്യാലയ്ക്കകം കുടുംബാംഗം കൊച്ചുറാണി. മക്കൾ: ആൻറണി ജോർജ്, ജോസഫ് ജോർജ്. മരുമകൾ: രശ്മി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.






























