വാഴക്കാട്: മുസ്‌ലിം ലീഗ് നേതാവും പ്രഭാഷകനുമായ പി.എച്ച്. അബ്ദുല്ല മാസ്റ്റർ (64) നിര്യാതനായി വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി, കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി തുടങ്ങി വിവിധ സംഘടന ചുമതലകൾ വഹിച്ചിട്ടുണ്ട്. മാപ്പിളകല അക്കാദമി സ്ഥാപകനും സംസ്ഥാന പ്രസിഡന്റുമാണ്. നിരവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവുകൂടിയാണ്.
ആക്കോട് പാലത്തിങ്ങൽ പരേതനായ ഹസനാണ് പിതാവ്. മാതാവ്: ആയിശ. ഭാര്യ: ഹൈറുന്നീസ. മക്കൾ: അൻവർ, ഹുസൈൻ, ബിലാൽ, ഫാറൂഖ്, ആയിശാ ബാനു (എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്). മരുമക്കൾ: ഇസ്മായിൽ അമ്പാട്ട് (കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി), സാബിറ, നാഫിഹ, റിൻഷ, പരേതയായ നസ്രിയ.






























