ചേർത്തല:കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതി അംഗവും സീനിയർ ജനറൽ സെക്രട്ടറിയും ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് മാനേജിങ് ഡയറക്ടറുമായ ചേർത്തല പള്ളിപ്പുറം പഴയകടവിൽ തട്ടാംപറമ്പിൽ ജോർജ് ജോസഫ് (68) നിര്യാതനായി. യൂത്ത് ഫ്രണ്ട് ആലപ്പുഴ ജില്ല പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ്-എം ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ്-ജേക്കബ് ആലപ്പുഴ ജില്ല പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള വനം വികസന കോർപറേഷൻ മെംബറായും ജലനിധി മെംബറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലത ജോർജ് (റിട്ട. ജില്ല ബാങ്ക് മാനേജർ). മകൾ: ഹിമ ജോർജ്. മരുമകൻ: അരുൺ.






























