പെരുമ്പാവൂര്‍: വെങ്ങോല മേപ്രത്തുപടി എള്ളൂപറമ്പില് വീട്ടിൽ ജോയ് മത്തായി (55) നിര്യാതനായി. മലപ്പുറം പടിഞ്ഞാറ്റുമുറി എ.എം.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകനാണ്. കെ.പി.എസ്.ടി.എ സംസ്ഥാന കൗണ്‍സില്‍ അംഗം, കോട്ടക്കല്‍ മാര്‍ ബേസില്‍ പള്ളി കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കടക്കനാട് പുതുശ്ശേരി മോളേല്‍ കുടുംബാംഗം അനി ജോയി (അധ്യാപിക, എ.എം യു.പി.എസ് പാലച്ചിറമേട്, മലപ്പുറം). മക്കള്‍: അലന ജോയ് (എൻജിനീര്, ടാറ്റ, ബംഗളൂരു), ആല്ബിന് ജോയ് (കാക്കനാട് രാജഗിരി എൻജിനീയറിങ് കോളജ് വിദ്യാര്‍ഥി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വെസ്റ്റ് വെങ്ങോല മാര്‍ ബഹനാം സഹദ വലിയ പള്ളി സെമിത്തേരിയില്‍.






























