മഞ്ചേരി:യുക്തിവാദിയും എഴുത്തുകാരനുമായ കെ.വി. സെയ്ദ് മുഹമ്മദ് ആനക്കയം (76) അന്തരിച്ചുനിരവധി ലേഖനങ്ങളും പുസ്തകങ്ങളും രചിച്ച അദ്ദേഹം സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളുമായി ചേർന്നാണ് യുക്തിവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തനമാരംഭിച്ചത്.
സെയ്ദ് മുഹമ്മദിന്റെ ആദ്യ ഖുർആൻ വിമർശന ലഘുലേഖക്ക് സി.എൻ. അഹ്മദ് മൗലവി ‘യുക്തിവാദികളുടെ പച്ചനുണകൾ’ എന്ന പേരിൽ മറുപടി പുസ്തകം പ്രസിദ്ധപ്പെടുത്തി. ഇതിനുള്ള പ്രതികരണമായി സെയ്ദ് മുഹമ്മദ് ‘അഹമ്മദ് മൗലവിയുടെ പച്ചനുണകൾ’ പേരിൽ ഗ്രന്ഥം പ്രസിദ്ധീകരിച്ചു.
ഭാര്യ: നാണത്ത് സുഹ്റ. മക്കൾ: അഡ്വ. കെ.വി. സാബു, ഡോ. റോഷിത് (ലണ്ടൻ), രേഖ (ദുബൈ). മരുമക്കൾ: അഡ്വ. പ്രീതി സാബു, ഫാരിസ അമ്പലവൻ (ലണ്ടൻ), സമീൽ ബാബു (ദുബൈ).






























