കൂത്താട്ടുകുളം: കാക്കൂർ മണ്ണത്രേടത്ത് പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (74) നിര്യാതയായി. ഊരമന തോട്ടാപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ബിനോയ് (കൊച്ചിൻ റിഫൈനറി), ഏലിയാസ് (കാക്കൂരാൻ ബേക്കറി, കാക്കൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം). മരുമക്കൾ: മെറീന (ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, പിറവം മുനിസിപ്പാലിറ്റി), ഷീബ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് പാമ്പാക്കുട സെന്റ് ജോൺസ് വലിയപള്ളി സെമിത്തേരിയിൽ.






























