കൂത്താട്ടുകുളം: വടകര വടക്കേൽ അഡ്വ.സണ്ണി അബ്രാഹം (64) നിര്യാതനായി. കാംപ്കോ റിട്ട. ജനറൽ മാനേജർ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നഗരസഭ അഞ്ചാം ഡിവിഷനിൽ കഴിഞ്ഞതവണ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ഭാര്യ: കോട്ടയം അതിരമ്പുഴ തോട്ടപ്പള്ളിൽ ജെസിമോൾ ബാസ്റ്റ്യൻ. മക്കൾ: ഡോ.സ്വീൻലി വി. സണ്ണി (പാരക്സ് ഇൻറർനാഷനൽ), ഹാഡിൽപ വി. സണ്ണി (സോഫ്റ്റ് വെയർ എൻജിനീയർ). മരുമക്കൾ: ഡോ. താര അഗസ്റ്റിൻ (ഗവ.മെഡിക്കൽ കോളജ്, തിരുവനന്തപുരം), ട്വിങ്കിൾ ബെന്നി (അക്കൗണ്ടൻറ്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് വടകര സെൻറ് ജോൺസ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ.






























