ഷൊർണൂർ: ഭരത് ബാലൻ കെ. നായരുടെ ഇളയ മകൻ വാടാനാംകുറിശ്ശി രാമങ്കണ്ടത്ത് അജയ് കുമാർ (54) നിര്യാതനായി. സിനിമ നടനും ഷൊർണൂർ കളർ ഹട്ട് സ്റ്റുഡിയോ ഉടമയുമാണ്. മാതാവ്: ശാരദ. ഭാര്യ: നിഷ. മക്കൾ: അർജുൻ (യു.കെ), ഗോപീകൃഷ്ണൻ (വിദ്യാർഥി). സഹോദരങ്ങൾ: അനിൽകുമാർ (ചെയർമാൻ, എസ്.ടി.വി), നടൻ മേഘനാഥൻ, സുജാത, ലത. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.






























