ആലുവ: യു.സി കോളജ് വല്യപ്പൻപടി തപോവൻ വില്ല ഏദൻ വീട്ടിൽ എ.വി. റോയി (62) നിര്യാതനായി. ഭാര്യ: ജോളി. മക്കൾ: ഫെമി, ഫെബി, ഫെബിൻ. മരുമകൻ: റോബിൻ. പൗരാവകാശ സംരക്ഷണ സമിതി വൈസ് പ്രസിഡന്റ്, കേരള കോൺഗ്രസ് ജെ ജില്ല സെക്രട്ടറി, വാട്ടർ അതോറിറ്റി മെയിന്റൻസ് കോൺട്രാക്ടർ, വാട്ടർ അതോറിറ്റി കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹി, യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ച് വരുകയായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് ആലുവ ബ്രദറൻ സഭ സെമിത്തേരിയിൽ.






























