Sunday, July 12, 2026

മാധ്യമപ്രവര്‍ത്തകൻ പാലോളി കുഞ്ഞിമുഹമ്മദ്​ (76)

മ​ല​പ്പു​റം:മു​തി​ര്‍ന്ന മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​നും സി.​പി.​എം നേ​താ​വു​മാ​യ പാ​ലോ​ളി കു​ഞ്ഞി​മു​ഹ​മ്മ​ദ് (76) നി​ര്യാ​ത​നാ​യി. ദീ​ര്‍ഘ​കാ​ലം ‘ദേ​ശാ​ഭി​മാ​നി’​യു​ടെ മ​ല​പ്പു​റം ബ്യൂ​റോ ചീ​ഫാ​യി​രു​ന്ന അ​ദ്ദേ​ഹം മ​ല​പ്പു​റം പ്ര​സ്‌ ക്ല​ബി​ന്‍റെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ പ്ര​മു​ഖ​നാ​യി​രു​ന്നു.

ആ​റു ത​വ​ണ പ്ര​സ്‌ ക്ല​ബ് പ്ര​സി​ഡ​ന്‍റും ഏ​ഴു ത​വ​ണ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. സീ​നി​യ​ർ ജേ​ണ​ലി​സ്റ്റ്​ ഫോ​റം കേ​ര​ള മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, തി​രൂ​ര്‍ തു​ഞ്ച​ൻ സ്മാ​ര​ക മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി​യ പ​ദ​വി​ക​ളും വ​ഹി​ച്ചു. മൂ​ന്നു ത​വ​ണ മ​ല​പ്പു​റം ന​ഗ​ര​സ​ഭ കൗ​ൺ​സി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ്, സ്‌​പെ​ഷ​ല്‍ കൗ​ണ്‍സി​ല​ര്‍, വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. ദീ​ര്‍ഘ​കാ​ലം സി.​പി.​എം മ​ല​പ്പു​റം ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.