ആലുവ: സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റ് സഭയിലെ ചുണങ്ങംവേലി ശാന്തിധാം കോൺവന്റ് അംഗം ഡോ.സിസ്റ്റർ ജൂലിറ്റ (73) നിര്യാതയായി. സംസ്കാരം ഇന്നു (ബുധൻ, 04.09.2024) വൈകിട്ട് 3-ന് ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിക്ക് സമീപമുള്ള കോൺവന്റ് ചാപ്പലിൽ. മൂവാറ്റുപുഴ വാഴക്കുളം ബസ്ലഹം വടക്കേൽ (പെരിയക്കോട്ടിൽ) പരേതരായ തോമസ് – മേരി ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ: ബിഷപ് എമിരിറ്റസ് മാർ ജോൺ വടക്കേൽ സി.എം.ഐ, സിസ്റ്റർ ലെല്ലിസ് വടക്കേൽ (ചാരിറ്റി കോൺവന്റ്, കൊൽക്കത്ത), ബേബി തോമസ് (റിട്ട. ഹെഡ്മാസ്റ്റർ, ഐ.ജെ.എച്ച്.എസ്, വാഴക്കുളം), കാതറൈൻ തോമസ്, മോനിപ്പിള്ളിൽ, ആനിക്കാട് (ഓസ്ട്രേലിയ).






























