Sunday, July 12, 2026

ഡോ. ശാന്ത വാര്യർ (84)

കൊ​ച്ചി: എ​റ​ണാ​കു​ളം ല​ക്ഷ്മി ഹോ​സ്‌​പി​റ്റ​ൽ സ്ഥാ​പ​ക​യും പ്ര​മു​ഖ ഗൈ​ന​ക്കോ​ള​ജി​സ്റ്റു​മാ​യ ഡോ. ​ശാ​ന്ത വാ​ര്യ​ർ (84) നി​ര്യാ​ത​യാ​യി. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

തി​രൂ​ർ തൃ​ക്ക​ണി​യൂ​ർ തി​രു​മു​പ്പ​ത്ത്​ വാ​ര്യ​ത്തെ ശ​ങ്കു​ണ്ണി വാ​ര്യ​രു​ടെ​യും അ​മ്മി​ണി വാ​ര​സ്യാ​രു​ടെ​യും മ​ക​ളാ​ണ്. 1963ൽ ​മെ​ഡി​ക്ക​ൽ ബി​രു​ദം നേ​ടി​യ ശേ​ഷം കു​റ​ച്ചു​കാ​ലം സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ സേ​വ​ന​മ​നു​ഷ്​​ഠി​ച്ചു. ല​ണ്ട​നി​ലെ ഉ​പ​രി​പ​ഠ​ന​ത്തി​നു​ശേ​ഷം 1979ൽ ​നാ​ട്ടി​ലെ​ത്തി ഭ​ർ​ത്താ​വ് ഡോ ​കെ.​കെ. രാ​ഘ​വ വാ​ര്യ​രോ​ടൊ​പ്പം സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ല​ക്ഷ്മി ഹോ​സ്‌​പി​റ്റ​ലി​ന്​ തു​ട​ക്ക​മി​ട്ടു. അ​ര​നൂ​റ്റാ​ണ്ട് നീ​ണ്ട ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ 30,000ത്തോ​ളം പ്ര​സ​വ​ങ്ങ​ൾ വി​ദ​ഗ്ധ​മാ​യി കൈ​കാ​ര്യം ചെ​യ്ത ഡോ. ​ശാ​ന്ത, സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​പ​രി​ച​ര​ണ​ത്തി​ന്​ സ്വ​യം സ​മ​ർ​പ്പി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ കാ​ല​ത്തും ക്ലി​നി​ക്ക​ൽ ഡ​യ​ഗ്​​നോ​സി​സി​ന്‍റെ പ്രാ​ധാ​ന്യം അ​വ​ർ എ​ടു​ത്തു​പ​റ​ഞ്ഞി​രു​ന്നു.

മ​ക്ക​ൾ: പ്ര​ദീ​പ്​ വാ​ര്യ​ർ (അ​ഡ്​​മി​ൻ ഡ​യ​റ​ക്ട​ർ, ല​ക്ഷ്മി ഹോ​സ്പി​റ്റ​ൽ), ഡോ. ​പ്ര​മോ​ദ്​ വാ​ര്യ​ർ (പീ​ഡി​യാ​ട്രീ​ഷ​ൻ ആ​ന്‍ഡ്​​ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ, ല​ക്ഷ്മി ഹോ​സ്പി​റ്റ​ൽ). സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന്​ ​കോ​ല​ഞ്ചേ​രി ക​റു​ക​പ്പി​ള്ളി വാ​രി​യ​ത്ത് ന​ട​ക്കും.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.