കടനാട്:തേക്കുംകാട്ടില്‍ ടി.ഡി. ജോസഫ് (കുഞ്ഞുകുട്ടി -92) നിര്യാതനായി. ഭാര്യ: പിഴക് നെല്ലിക്കത്തെരുവില്‍ കുടുംബാംഗം മറിയക്കുട്ടി. മക്കള്‍: ഗ്രേസമ്മ (റിട്ട. പ്രഫസർ, സെന്റ് ജോര്‍ജ് കോളജ് അരുവിത്തുറ), സെബാസ്റ്റ്യന്‍ (ജോയി, റിട്ട. പ്രഫസർ, ഹെന്റി ബേക്കര്‍ കോളജ് മേലുകാവ്), ആലീസ് (റിട്ട. അധ്യാപിക, കണ്ണംകുളം സ്കൂള്‍ പയ്യോളി), ജയ്സണ്‍ (റിട്ട. മാനേജര്‍, ഫെഡറല്‍ ബാങ്ക്), ജോസ് (ബെന്നി, റിട്ട. ഹെഡ്മാസ്റ്റര്, സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തിരുവനന്തപുരം). മരുമക്കള്‍: ജോസ് തൈലംമാനാല്‍ (റിട്ട. പ്രഫസർ, സെന്റ് ജോര്‍ജ് കോളജ് അരുവിത്തുറ), ലിസമ്മ (റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, കേരള ബാങ്ക്), ബേബി (റിട്ട. ടീച്ചര്‍, ബി.ടി.എം ഹയര്‍ സെക്കൻഡറി സ്കൂള്‍ തുറയൂര്‍), റിറ്റി (റിട്ട. പ്രഫസർ, മേഴ്സി കോളജ് പാലക്കാട്), പ്രഫ. ഡാലി (ഐ.എച്ച്.ആർ.ഡി കോളജ് ധനുവച്ചപുരം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി സെമിത്തേരിയില്‍.






























