കൂത്താട്ടുകുളം: തിരുമാറാടി കല്ലാടത്ത് (ഗോകുലം) കെ. ചന്ദ്രശേഖര പണിക്കർ (86) നിര്യാതനായി. റിട്ട. വില്ലേജ് ഓഫിസറായിരുന്നു. കാക്കൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു.ഭാര്യ: കെ.സി ആനന്ദവല്ലി (റിട്ട. എച്ച്.എം ആലപുരം ജി.എൽ.പി. സ്കൂൾ). മക്കൾ: കെ. ജയചന്ദ്രൻ (യു.എസ്.എ), അജിമോൻ (ആസ്ട്രേലിയ), മഞ്ജു സി. പണിക്കർ. മരുമക്കൾ: ആന്‍റോ, ജാസ്മിൻ (ആസ്ട്രേലിയ.) സുബാസ് ബാലകൃഷ്ണൻ (കാനറാ ബാങ്ക് മാനേജർ, അരൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.






























