കൊച്ചി: സി.പി.എം എറണാകുളം ജില്ല കമ്മിറ്റി അംഗവും മുതിർന്ന ട്രേഡ് യൂനിയൻ നേതാവുമായ കലൂർ കുറ്റിപ്പുറത്ത് വീട്ടിൽ കെ.ജെ. ജേക്കബ് (77) നിര്യാതനായി. ജില്ല സെക്രട്ടേറിയറ്റ് അംഗവും ഏറെക്കാലം എറണാകുളം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഹൃദ്രോഗബാധയെ തുടർന്ന് സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ 7.40നായിരുന്നു അന്ത്യം. ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല പ്രസിഡന്റാണ്. സി.ഐ.ടി.യു ജില്ല പ്രസിഡന്റ്, ബാംബൂ കോർപറേഷൻ ചെയർമാൻ, കൊച്ചി കോർപറേഷൻ കൗൺസിലർ എന്നീ നിലകളിലും പ്രവർത്തിച്ചു. ദീർഘകാലം എറണാകുളം അർബൻ കോഓപറേറ്റിവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്നു. പരേതരായ കെ.സി. ജോസഫിന്റെയും റോസക്കുട്ടിയുടെയും മകനാണ്. ഭാര്യ: മേരി. മക്കൾ: ബ്രൈനി റോസ് ജേക്കബ് (ചാർട്ടേഡ് അക്കൗണ്ടന്റ്), അരുൺ ജേക്കബ് (എൻജിനീയർ, സിംഗപ്പൂർ), അനു ജേക്കബ് (എൻജിനീയർ, ബി.എസ്.എൻ.എൽ, മുംബൈ). മരുമക്കൾ: അഭിലാഷ് പി. ചെറിയാൻ (ചാർട്ടേഡ് അക്കൗണ്ടന്റ്), ദീപ്തി ജോൺ (സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്, എറണാകുളം), ഗാവിഷ് ജോർജ് (എൻജിനീയർ, മുംബൈ). സഹോദരി: ഗ്രേസി ജോസി. മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് മൂന്നുവരെ കലൂർ ആസാദ് റോഡ് വൈലോപ്പിള്ളി ലെയ്നിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കതൃക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും






























