Sunday, July 12, 2026

കെ.എം. സലീം (75)

കൊച്ചി: കലൂർ ഫ്രീഡം റോഡിൽ ‘ആഷിയാന’യിൽ താമസിക്കുന്ന പരേതനായ കാഞ്ഞിരപ്പിള്ളി കെ.എൻ.എം. ഹുസൈന്റെ മകനും പോപ്പുലർ ബിൽഡേഴ്സ് ഉടമയുമായ എഞ്ചിനീയർ കെ.എം. സലീം (75) നിര്യാതനായി.

എം.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, എറണാകുളം ഫ്രൈഡേ ക്ലബ് സെക്രട്ടറി, മസ്ജിദുൽ ഇസ്ലാം സക്കാത്ത് കമ്മിറ്റി സെക്രട്ടറി, എറണാകുളം മുസ്ലിം അസോസിയേഷൻ മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചതിനൊപ്പം സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ: മുണ്ടക്കാമറ്റത്തിൽ എം.എച്ച് .അലി കുഞ്ഞ് മുസലിയാരുടെ മകൾ സുലേഖ. മക്കൾ: അജ്മൽ (മാരിയേറ്റ് ഇന്റർനാഷണൽ ജനറൽ മാനേജർ), നജ്മൽ (സി.ടി.എസ് ഉദ്യോഗസ്ഥൻ), ജീന ഷബീർ (ഇൻറർനാഷണൽ സർവീസസ് ഉദ്യോസ്ഥ. മരുമക്കൾ: സൽമ, സുറുമി, ഷബീർ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.