ചേര്‍ത്തല: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവിയുടെ സഹോദരന് വയലാര്‍ ദേവകീകൃഷ്ണഭവനില് അഡ്വ.എം.കെ. ജിനദേവ് (അപ്പു അണ്ണന് -74) നിര്യാതനായി. ചേര്‍ത്തല ബാറിലെ അഭിഭാഷകനായിരുന്നു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ല കൗണ്‍സിൽ അംഗം, വയലാര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം, ഡി.സി.സി വൈസ് പ്രസിഡന്റ്, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, ജില്ല വോളിബാള്‍ അസോസിയേഷന് പ്രസിഡന്റ്, വയലാര്‍ പി.ആര്.സി പ്രസിഡന്റ്, വയലാര്‍ കോയിക്കല്‍ ദേവസ്വം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പുഷ്പാ ജിനദേവ്. സഹോദരിമാർ: ഡി.ലതികാദേവി, പരേതയായ സ്വതന്ത്രാഭായി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പില്‍.






























