ഓട്ടത്തിന് കൊണ്ടുപോയ കാർ ഉടമയറിയാതെ പണയം വച്ച കേസിൽ 18 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിലായി.മൂവാറ്റുപുഴ നഗരസഭ ഒന്നാം വാർഡ് എളമണ്ണ വീട്ടിൽ രാജേഷ് ജോസഫ്(മുന്ന-54) ആണ് അർത്തുങ്കൽ പോലീസിന്റെ പിടിയിലായത്.
ചേർത്തല തെക്ക് പഞ്ചായത്ത് 14-ാം വാർഡ് കോയിപ്പറമ്പിൽ വീട്ടിൽ എഡിസൻ്റെ ഭാര്യയുടെ പേരിലുള്ള കാറാണ് എറണാകുളം കലൂരിൽ പ്രതി നടത്തിയിരുന്ന മുന്ന ട്രാവൽസിൽ ഓട്ടത്തിനെന്ന് പറഞ്ഞ് കൊണ്ടുപോയി പണയംവച്ചത്.
അർത്തുങ്കൽ സ്റ്റേഷനിലും എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും വിസ തട്ടിപ്പ്,വാഹന തട്ടിപ്പ് തുടങ്ങിയ ഒട്ടേറെ കേസുകളിൽ പ്രതിയായശേഷം ഒളിവിൽ പോയ ഇയാൾ ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിരുന്നു.
അർത്തുങ്കൽ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ ഒ സന്തോഷ്കുമാർ,സീനിയർ സിവിൽ പോലീസ് ഓഫീസർ സേവ്യർ എന്നിവർ ബാംഗ്ലൂരിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാളെ ചേർത്തല കോടതിയിൽ ഹാജരാക്കി.

































