വിദ്യാലയ മികവുകൾ പൊതു സമൂഹത്തിലവതരിപ്പിക്കുന്നതിനായി അധ്യാപകർക്ക് പരിശീലനം നൽകി. റാന്നി ബി.ആർ.സിയിൽ നടന്ന പരിശീലനം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. ഗോപി ഉദ്ഘാടനം ചെയ്തു. ബി. പി. സി. ഷാജി എ. സലാം അധ്യക്ഷത വഹിച്ചു. ദീപ കെ. പത്മനാഭൻ, എൻ. എസ്. അനിത, സൈജു സക്കറിയ എന്നിവർ സംസാരിച്ചു.കുട്ടികൾക്ക് അവർ നേടിയ കഴിവുകളും ശേഷികളും ധാരണകളും പൊതുസമൂഹത്തിന്റെ മുന്നിൽ പ്രകടിപ്പിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കുക, പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ ഗുണകരമായ മാറ്റങ്ങൾ വിലയിരുത്തുന്നതിനും പൊതുവിദ്യാലയ മികവുകൾ തിരിച്ചറിയുന്നതിനു മുള്ള അവസരം സമൂഹത്തിന് ലഭ്യമാക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടുകൂടിയാണ് വിദ്യാലയങ്ങളിൽ പഠനോത്സവങ്ങൾ നടത്തുന്നത്.

































