ജമ്മു കശ്മീരിൽ വിരമിച്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവച്ചു കൊന്നു. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത് മുസ്ലിം പള്ളിയിൽ പ്രാർത്ഥന നടത്തുന്നതിനിടെയാണ് ഭീകരൻ വെടിയുതിർത്തത് റിട്ട. സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) മുഹമ്മദ് ഷാഫി മിർ ആണ് കൊല്ലപ്പെട്ടത്. ഷാഫി മിർ നഗരത്തിലെ ഗന്തമുള്ള ബാല ഏരിയയിലെ ഒരു പ്രാദേശിക പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കവെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിന് ശേഷം, ജമ്മു കശ്മീർ പോലീസ് പ്രദേശം വളയുകയും കേസിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം, ശ്രീനഗറിലെ ഈദ്ഗാഹ് മസ്ജിദിന് സമീപം തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ സംസ്ഥാന പോലീസിലെ ഒരു ഇൻസ്പെക്ടർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈദ്ഗാഹ് ഗ്രൗണ്ടിൽ പ്രാദേശത്തെ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് സംഭവം.

അതേസമയം വ്യാഴാഴ്ച പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൂഞ്ച് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ (എൽഇടി) പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു.