മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ കേന്ദ്ര കോർപ റേറ്റ്കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) അന്വേ ഷിക്കണമെന്ന ഹരജിയിൽ ഹൈകോടതിയുടെ നോട്ടീസ്.
ഇല്ലാത്ത സേവനത്തിന്റെ പേരിൽ കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനി എക്സാലോജിക് സൊല്യൂഷ ൻസ് കമ്പനിക്ക് പ്രതിഫലം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് പ്.സി. ജോർജിന്റെ മകനും കോട്ടയം ജില്ല പഞ്ചായത്ത് അംഗവുമായ അഡ്വ. ഷോൺ ജോർജ് നൽകിയ ഹരജിയിലാണ് സി.എം.ആർ. എൽ കമ്പനിക്ക് നോട്ടീസ് നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്.
ആദായ നികുതി വകുപ്പിൻ്റെ ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡ് മുമ്പാകെ കമ്പനി അധികൃതർ നൽകിയ മൊഴിയിൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പണം നൽകിയെന്ന് പറയുന്നുണ്ടെന്നാണ് ആരോപണം. ഇതിൽ അന്വേഷണം നടത്താൻ എസ്.എഫ്.ഐ.ഒ ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാ യില്ലെന്ന് സി.എം.ആർ.എൽ കമ്പനിയിലെ ചെറുകിട ഓഹരി ഉടമ കൂടിയായ ഹരജിക്കാരൻ ആരോപിക്കുന്നു.
അനധികൃത കരിമണൽ ഖനനത്തിനു വേണ്ടിയാണ് ഇടപാട് നടന്നത്. പബ്ലിക് ലിമിറ്റഡ് കമ്പനിയായ സി. എം.ആർ.എല്ലിൻ്റെ 13.4 ശതമാനം ഓഹരി സംസ്ഥാന സർക്കാറിന് കീഴിലെ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സിക്കാണ്. സി.എം.ആർ.എൽ കമ്പനി 135 കോടി രൂപയുടെ തിരിമറി നടത്തിയിട്ടുണ്ടെ ന്നും കെ.എസ്.ഐ.ഡി.സിക്കും ഇതിന്റെ നഷ്ടമുണ്ടായെന്നും ഹരജിക്കാരൻ പറയുന്നു.
മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷൻസ് പ്രവർത്തനം നിർത്തിയത് ദുരൂഹമാണ്. ഈ കമ്പനിക്ക് പണം നൽകിയത് കൈക്കുലി ഇടപാടാണെന്ന് സെറ്റിൽമെൻ്റ് ബോർഡിൻ്റെ ഉ ത്തരവിൽ വ്യക്തമാണ്. പിതാവിന് അഴിമതിയിലൂടെ ലഭിക്കുന്ന പണം നിക്ഷേപിക്കാനാണ് മകൾ ഈ കമ്പനിയെ പ്രൊമോട്ട് ചെയ്യുന്നതെന്നും മുഖ്യമന്ത്രിയുടെ ഭാര്യ ഈ കമ്പനിയിലെ നോമിനിയാണെന്നും ഹര ജിയിൽ പറയുന്നു.

































